രാഹുൽ ദ്രാവിഡിന് സ്നേഹപൂർവ്വം
ഇന്നലെ ആയിരുന്നു ചാമ്പ്യൻസ് ലീഗ് ഫൈനൽ, ഇന്ത്യൻ ക്രിക്കറ്റിലെ രണ്ടു മഹാരഥന്മാർ നേർക്കുനേർ വന്ന മത്സരം, സച്ചിൻ റെണ്ടുല്കരും രാഹുൽ ദ്രാവിഡും. ഒട്ടുമിക്ക ബാറ്റിംഗ് രെകൊർഡുകളും സ്വന്തം പേരിലാക്കിയിട്ടുള്ള മഹാനായ ക്രിക്കറ്റർ ആണ് സച്ചിൻ, എന്നാൽ ദ്രാവിടാകട്ടെ സ്വതസിധ്ഹമായ ശൈലിയിൽ കളിച്ചു ക്രിക്കെറ്റ് പ്രേമികളുടെ മനസ്സില് ഇടം നേടിയ ബാറ്റ്സ്മാനും...
പക്ഷെ ഇവിടെ ഞാൻ കൊടുത്തിരിക്കുന്ന തലക്കെട്ട് "രാഹുൽ ദ്രാവിഡിന് സ്നേഹപൂർവ്വം എന്നാണ്. ഞാൻ മനപൂർവ്വം സച്ചിനെ അവഗണിച്ചതല്ല എന്ന് ആദ്യമേ പറഞ്ഞു കൊള്ളട്ടെ. ഒരു പക്ഷെ ഇന്ത്യയിൽ ഏറ്റവും ആദരിക്കപ്പെടുന്ന കായിക താരമാണ് സച്ചിൻ. "ക്രിക്കട്റ്റ് എന്റെ മതം, സച്ചിൻ എന്റെ ദൈവം " എന്നെഴുതിയ പോസ്റ്ററുകൾ നാം ധാരാളം കണ്ടിരിക്കും. സച്ചിനെ അത്രമാത്രം ആരാധിക്കുന്ന,സ്നേഹിക്കുന്ന ഒരുപാടുപേർ നമുക്ക് ചുറ്റും ഉണ്ട്. എനിക്കും സച്ചിനെ ഇഷ്ടമാണ്, ഒരുപാട്...
ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിനെ ഞാൻ ഒരു പ്രഹസനമായി മാത്രമേ കാണുന്നുള്ളൂ.. സച്ചിനെയും ദ്രാവ്ടിനെയും പാവകളാക്കി പിന്നിൽ നിന്നും ആരോ കളിച്ച പോലെ, ചാമ്പ്യൻസ് ലീഗ് ഫൈനൽ എന്നതിലുമുപരി സച്ചിന്റെയും ദ്രാവിഡിന്റെയും അവസാന മത്സരം എന്നാ പ്രത്യേകതയായിരുന്നു ഇന്നലത്തെ ഫൈനലിന്...പതിവിൽ നിന്നും വ്യത്യസ്തമായി ഒന്നും സംഭവിച്ചില്ല, ദ്രാവിഡ് വീണ്ടും സച്ചിന്റെ നിഴലിൽ ഒതുങ്ങി. സച്ചിൻ പറഞ്ഞ പോലെ "Dravid is the Unsung Hero of Indian cricket". അതെ ദ്രാവിഡ് പുകഴ്ത്തിപ്പാടാത്ത ഇന്ത്യൻ ക്രിക്കറ്റർ ആണ്, തന്റെ ക്ലാസ്സിക് ബാറ്റിംഗ് ശൈലിയിലൂടെ ദ്രാവിഡ് ക്രിക്കട്റ്റ് പ്രേമികളുടെ മനസ്സ് കീഴടക്കിയ ക്രിക്കറ്റർ..ഏകദിനത്തിൽ പതിനായിരത്തിന് മുകളിൽ റണ്‍സ് ദ്രാവിഡ് സ്കൊരെ ചെയ്തിട്ടുണ്ട്, എങ്കിലും അദ്ദേഹം " ടെസ്റ്റ് ക്രിക്കറ്റർ" എന്ന ലാബെലിൽ ഒതുങ്ങി നിന്ന്. ദ്രാവിഡിന്റെ ക്യാപ്ടന്സിയെക്കുരിച് പറയുമ്പോൾ 2007 ലോകകപ്പിലെ പരാജയത്തെ കുറിച്ച് മാത്രമേ ആളുകൾ പറയുന്നുള്ളൂ. ദ്രാവിഡ് നായകനായിരുന്ന ഇന്ത്യൻ ടീം തുടർച്ചയായി 15 ഏകദിന വിജയങ്ങൾ നേടിയത് നമ്മൾ എല്ലാവരും സൌകര്യപൂർവ്വം മറക്കുന്നു.
അദ്ദേഹത്തിന്റെ കരിയർ സ്ടാറ്റിസ്റ്റിക്സ് ആണ് താഴെ, 2001 ലെ കൊൽക്കത്ത ടെസ്റ്റ് കണ്ടവർ ആരും മറക്കില്ല ആ മഹാനായ ക്രിക്കട്ടരെ, ലക്ഷ്മനോടൊപ്പം പടുത്തുയർത്തിയ ആ കൂട്ടുകെട്ട് നമുക്ക് മറക്കാനാകുമോ? എങ്ങനെ മറക്കും അല്ലെ ആ കളി!
Career statistics | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
അടിക്കുറിപ്പ്.
ദ്രാവിഡ്, നിങ്ങളുടെ കളി എന്നും ഓർമിക്കപ്പെടും, നിങ്ങളാണ് സർ, യഥാർഥ ക്രിക്കറ്റർ, കോലാഹലങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി, ക്ലാസ്സിക് ക്രിക്കറ്റിന്റെ വക്താവായി നിലകൊണ്ട നിങ്ങളെ ക്രിക്കറ്റ് ലോകം മറക്കില്ല, നിങ്ങൾക്ക് ഒരായിരം നന്ദി, ഒരുപാട് ക്ലാസ്സിക് ഇന്നിങ്ങ്സുകൾ തന്നതിന്, മറക്കാനാവാത്ത സ്ലിപ് ക്യാച്ചുകൾ തന്നതിന്, ക്രിക്കറ്റ് മാന്യന്മാരുടെ കളി ആണ് എന്ന് പഠിപ്പിച്ചതിന്, അങ്ങനെ പലതിനും.....
ദ്രാവിഡ് മഹാനായ ഒരു ക്രിക്കറ്റർ ആണ്.അദ്ദേഹം എക്കാലത്തേയും മികച്ച ബാറ്റ്സ്മാനും സ്ലിപ് ഫീൽടരും ആണ്. പിന്നെ ."സച്ചിനെ മനപൂർവം അവഗണിച്ചതല്ല" എന്ന പ്രയോഗം വളരെ നന്നായി
ReplyDelete