തലപ്പാവ്
ഹരി ഗോപിനാഥ്
അത് മനോഹരമായ തലപ്പാവായിരുന്നു. ഒരു പക്ഷെ, ലോകത്തിലെ തന്നെ ഏറ്റവും മികച്ചത്. എന്നിട്ടും അയാൾക്കത് ഇഷ്ടമായിരുന്നില്ല. അത് ധരിക്കാൻ അയാൾ താല്പര്യപ്പെട്ടില്ല. പക്ഷെ ധരിച്ചില്ലെങ്കിൽ....
ധരിച്ചില്ലെങ്കിൽ മതത്തിന്റെയും ആയുധമേന്തിയ കാവൽപ്പട അയാളെ പിച്ചിചീന്തും., ജാതിയുടെ രാക്ഷസകോലങ്ങൾ അയാളെ കുത്തിക്കീറും, കശാപ്പു ചെയ്യും..
അയാളന്നു ചന്തയിലെക്കായിരുന്നു. ഏറെ അനിഷ്ടത്തോടെയെങ്കിലും, തലപ്പാവും അയാൾ ധരിച്ചു. അതിന്റെ നിറം ചുവന്നുതുടുത്തതായിരുന്നു. ചോരയുടെ, കടും നിറത്തിന്റെ രൂക്ഷമായൊരു ഗന്ധവും അതിനു ഉണ്ടായിരുന്നു. വഴിയിൽ അയാൾ ഒരുപാട് കാഴ്ചകൾ കണ്ടു. കേട്ടു. അഴിമതിപ്പനമെണ്‍നി വാങ്ങുന്ന ഉദ്യോഗസ്ഥരുടെ കേടുകാര്യസ്ധത,പട്ടിണിപ്പാവങ്ങളെ ചാട്ടവാറിനാൽ അടിക്കുന്ന വൻകിടമുതലാളികൾ, ഒരു ശരീരത്തെ, ഒരുപാട് മനസ്സുകളെ കൊത്തിനുറുക്കുന്ന പിശാചുകൾ.... നീതിയ്ക്കായലയുന്ന കബന്ധങ്ങൾ... അയാൾ കണ്ണുകൾ ഇറുക്കിയടച്ചു, കാതുകൾ കൊട്ടിയടച്ചു. കണ്ണില്ലാതെ, കാതില്ലാതെ അയാൾ നടന്നു. ചന്തയിൽ നിന്ന് ഒരു കൊച്ചു മരത്തെ വാങ്ങാൻ. തന്റെ വീട്ടില് വച്ചുപിടിപ്പിക്കാൻ, വാനോളം എത്തിയ അതിന്റെ തലപ്പിൽ കയറി കണി തിന്നാൻ... അങ്ങനെ നഷ്ടപ്പെട്ട നിഷ്കളങ്കതയുടെ കാലം തിരിച്ചു പിടിക്കാൻ കണ്ണും കാതും വെയ്ക്കാൻ.
പക്ഷെ.... പക്ഷെ. ആകാശം മുട്ടിയ അയാളുടെ സ്വപ്‌നങ്ങൾ ആരടിയിലേക്ക് ഒതുങ്ങാൻ ഒരു നിമിഷം മതിയായിരുന്നു. ഒരു സ്ഫോടനം പൊട്ടിത്തെറി.... മതഭ്രാന്തന്മാരുടെ പകപോക്കൽ....ആരോട്???
നിമിഷങ്ങൾക്കകം വാർത്താചാനലുകളിൽ ഉത്സവം. "നഗരത്തെ വിറപ്പിച്ച സ്ഫോടനത്തിന്റെ ലൈവ് കവറേജ്" ഇതിനിടയിൽ ഒരാൾ, ചത്തു മലച്ച് ചോരയിൽ കുളിച്ച ആ മനുഷ്യനേയും ചെറുപുരണ്ട തലപ്പാവിനെയും നോക്കി ആത്മഗതം ചെയ്തു "എന്ത് നല്ല തലപ്പാവ്, പക്ഷെ കഷ്ടം അതിൽ ചെരുപുരണ്ടുവല്ലോ".
അടിക്കുറിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന കഥ ഏതെങ്കിലും ജാതിയുടെയോ, മതത്തിന്റെയോ, പ്രസ്ഥാനത്തിന്റെയോ സങ്കൽപ്പങ്ങലെയൊ വിശ്വാസങ്ങളെയോ താഴ്ത്തിക്കെട്ടാൻ വേണ്ടി മനപൂർവം കെട്ടിച്ചമച്ചതല്ല
വിനയപൂർവ്വം
ഹരിയം ടീം
അടിക്കുറിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന കഥ ഏതെങ്കിലും ജാതിയുടെയോ, മതത്തിന്റെയോ, പ്രസ്ഥാനത്തിന്റെയോ സങ്കൽപ്പങ്ങലെയൊ വിശ്വാസങ്ങളെയോ താഴ്ത്തിക്കെട്ടാൻ വേണ്ടി മനപൂർവം കെട്ടിച്ചമച്ചതല്ല
വിനയപൂർവ്വം
ഹരിയം ടീം
സാമൂഹ്യ ആക്ഷേപഹാസ്യം എന്ന ഗണത്തിൽ ഉൾപെദുതാവുന്ന ഒരു കഥയാണ് ഇത്. വളരെ നല്ല കഥ, അടിക്കുറിപ്പ് വളരെ നന്നായി.
ReplyDeleteവീണ്ടും വീണ്ടും വായിക്കാൻ തോന്നുന്നു....
ReplyDelete