Sunday, 20 October 2013
Monday, 14 October 2013
കഥ
തലപ്പാവ്
ഹരി ഗോപിനാഥ്
അത് മനോഹരമായ തലപ്പാവായിരുന്നു. ഒരു പക്ഷെ, ലോകത്തിലെ തന്നെ ഏറ്റവും മികച്ചത്. എന്നിട്ടും അയാൾക്കത് ഇഷ്ടമായിരുന്നില്ല. അത് ധരിക്കാൻ അയാൾ താല്പര്യപ്പെട്ടില്ല. പക്ഷെ ധരിച്ചില്ലെങ്കിൽ....
ധരിച്ചില്ലെങ്കിൽ മതത്തിന്റെയും ആയുധമേന്തിയ കാവൽപ്പട അയാളെ പിച്ചിചീന്തും., ജാതിയുടെ രാക്ഷസകോലങ്ങൾ അയാളെ കുത്തിക്കീറും, കശാപ്പു ചെയ്യും..
അയാളന്നു ചന്തയിലെക്കായിരുന്നു. ഏറെ അനിഷ്ടത്തോടെയെങ്കിലും, തലപ്പാവും അയാൾ ധരിച്ചു. അതിന്റെ നിറം ചുവന്നുതുടുത്തതായിരുന്നു. ചോരയുടെ, കടും നിറത്തിന്റെ രൂക്ഷമായൊരു ഗന്ധവും അതിനു ഉണ്ടായിരുന്നു. വഴിയിൽ അയാൾ ഒരുപാട് കാഴ്ചകൾ കണ്ടു. കേട്ടു. അഴിമതിപ്പനമെണ്‍നി വാങ്ങുന്ന ഉദ്യോഗസ്ഥരുടെ കേടുകാര്യസ്ധത,പട്ടിണിപ്പാവങ്ങളെ ചാട്ടവാറിനാൽ അടിക്കുന്ന വൻകിടമുതലാളികൾ, ഒരു ശരീരത്തെ, ഒരുപാട് മനസ്സുകളെ കൊത്തിനുറുക്കുന്ന പിശാചുകൾ.... നീതിയ്ക്കായലയുന്ന കബന്ധങ്ങൾ... അയാൾ കണ്ണുകൾ ഇറുക്കിയടച്ചു, കാതുകൾ കൊട്ടിയടച്ചു. കണ്ണില്ലാതെ, കാതില്ലാതെ അയാൾ നടന്നു. ചന്തയിൽ നിന്ന് ഒരു കൊച്ചു മരത്തെ വാങ്ങാൻ. തന്റെ വീട്ടില് വച്ചുപിടിപ്പിക്കാൻ, വാനോളം എത്തിയ അതിന്റെ തലപ്പിൽ കയറി കണി തിന്നാൻ... അങ്ങനെ നഷ്ടപ്പെട്ട നിഷ്കളങ്കതയുടെ കാലം തിരിച്ചു പിടിക്കാൻ കണ്ണും കാതും വെയ്ക്കാൻ.
പക്ഷെ.... പക്ഷെ. ആകാശം മുട്ടിയ അയാളുടെ സ്വപ്‌നങ്ങൾ ആരടിയിലേക്ക് ഒതുങ്ങാൻ ഒരു നിമിഷം മതിയായിരുന്നു. ഒരു സ്ഫോടനം പൊട്ടിത്തെറി.... മതഭ്രാന്തന്മാരുടെ പകപോക്കൽ....ആരോട്???
നിമിഷങ്ങൾക്കകം വാർത്താചാനലുകളിൽ ഉത്സവം. "നഗരത്തെ വിറപ്പിച്ച സ്ഫോടനത്തിന്റെ ലൈവ് കവറേജ്" ഇതിനിടയിൽ ഒരാൾ, ചത്തു മലച്ച് ചോരയിൽ കുളിച്ച ആ മനുഷ്യനേയും ചെറുപുരണ്ട തലപ്പാവിനെയും നോക്കി ആത്മഗതം ചെയ്തു "എന്ത് നല്ല തലപ്പാവ്, പക്ഷെ കഷ്ടം അതിൽ ചെരുപുരണ്ടുവല്ലോ".
അടിക്കുറിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന കഥ ഏതെങ്കിലും ജാതിയുടെയോ, മതത്തിന്റെയോ, പ്രസ്ഥാനത്തിന്റെയോ സങ്കൽപ്പങ്ങലെയൊ വിശ്വാസങ്ങളെയോ താഴ്ത്തിക്കെട്ടാൻ വേണ്ടി മനപൂർവം കെട്ടിച്ചമച്ചതല്ല
വിനയപൂർവ്വം
ഹരിയം ടീം
അടിക്കുറിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന കഥ ഏതെങ്കിലും ജാതിയുടെയോ, മതത്തിന്റെയോ, പ്രസ്ഥാനത്തിന്റെയോ സങ്കൽപ്പങ്ങലെയൊ വിശ്വാസങ്ങളെയോ താഴ്ത്തിക്കെട്ടാൻ വേണ്ടി മനപൂർവം കെട്ടിച്ചമച്ചതല്ല
വിനയപൂർവ്വം
ഹരിയം ടീം
Wednesday, 9 October 2013
SALT & PEPPER (only for foodies)
മസാലദോശ
ഈ അടുത്ത് ന്യൂ യോർക്ക് ടൈംസ് ലോകത്തിലെ ഏറ്റവും മികച്ച 10 ഭക്ഷണ വിഭവങ്ങളെ തെരഞ്ഞെടുത്തു. അതിൽ ഇന്ത്യയിൽ നിന്നും ഒരു വിഭവമേ സ്ഥാനം പിടിചുള്ളു, അത് മസാല ദോശയാണ്.
മസാല ദോശയ്ക്കും പറയാൻ ഒരു പാട് ചരിത്രമുണ്ട്. ഇന്ത്യയിൽ മാത്രമല്ല ശ്രീലങ്കയിലും മലേഷ്യയിലും സിന്ഗപൂരിലും മസാല ദോശ പ്രസിദ്ധം തന്നെ. കെ. ടി. ആചാര്യ എഴുതിയ "നമ്മുടെ ഭക്ഷണത്തിന്റെ ചരിത്രം "(The story of our food) എന്ന പുസ്തകം മസാല ദോശയുടെ ചരിത്രത്തെ പറ്റി വിശദമായി ഗവേഷണം നടത്തുന്നുണ്ട്. അചാര്യയുടെ അഭിപ്രായപ്രകാരം " അപ്പവും, ഇടിയപ്പവും, അടയും, പോലെ ദോശയും ഒരു തമിഴ് ഭക്ഷണമാണ്". എന്നാൽ ഉടുപ്പിയാണ് ദോശയുടെ ഈറ്റില്ലം എന്ന അഭിപ്രായമാണ് വിദേശ ഭക്ഷണ ഗവേഷകനായ ചാപ്മാന് ഉള്ളത്. എന്തു തന്നെയായാലും ദക്ഷിണ ഇന്ത്യയാണ് ദോശയുടെ ഉദ്ഭവ സ്ഥാനം എന്നതിന് എതിരഭിപ്രായമില്ല.
ദോശ നമ്മുടെ ഭക്ഷണ സംസ്കാരത്തിന്റെ അവിഭാജ്യ ഖടകമാണ്. മസാല ദോശയിൽ തന്നെ ഒരുപാട് വെറൈറ്റികൾ ഉണ്ട്, ഉടുപ്പി മസാല ദോശ, മൈസൂർ സ്പെഷ്യൽ, മദുരൈ മസാല ദോശ എന്നിവ അതിൽ ചിലത് മാത്രം. കേരളത്തിലെ മസല ദോശയും വളരെ പ്രശസ്തം തന്നെ, അനന്തപുരിയിലും, കൊല്ലത്തും, തൃശ്ശൂരിലും , പാലക്കാട്ടും, കോഴിക്കോടും, കണ്ണൂരിലും മസാല ദോശ വളരെ പ്രസിദ്ധമാണ്. മസാല ദോശ ഉണ്ടാക്കാൻ പഠിക്കാൻ താൽപര്യമുണ്ടോ? ഈ വീഡിയോ കണ്ടു നോക്കു
അടിക്കുറിപ്പ്-
ഇത്രയൊക്കെ വലിച്ചു വാരി എഴുതി എന്നെ ഉള്ളു. സത്യം പറഞ്ഞാൽ ഞാൻ ഇതുവരെ മസാല ദോശ ഉണ്ടാക്കിയിട്ടില്ല, അമ്മ ഉണ്ടാക്കിയ മസാല ദോശ കുറെ കഴിച്ചിട്ടുണ്ട്. അത്രമാത്രം, ഞാൻ അടുക്കളയിൽ കയറിയാൽ അമ്മ പറയും "സഹായിച്ചില്ലെങ്കിലും കുഴപ്പമില്ല, ഉപദ്രവിക്കരുത്" അത് കൊണ്ട് തന്നെ ഞാൻ അടുക്കളയിൽ കയറുന്നത് ചൂട് ദോശ കഴിക്കാൻ മാത്രമായി...
Written by
Hari Mundayur
Monday, 7 October 2013
രാഹുൽ ദ്രാവിഡിന് സ്നേഹപൂർവ്വം
രാഹുൽ ദ്രാവിഡിന് സ്നേഹപൂർവ്വം
ഇന്നലെ ആയിരുന്നു ചാമ്പ്യൻസ് ലീഗ് ഫൈനൽ, ഇന്ത്യൻ ക്രിക്കറ്റിലെ രണ്ടു മഹാരഥന്മാർ നേർക്കുനേർ വന്ന മത്സരം, സച്ചിൻ റെണ്ടുല്കരും രാഹുൽ ദ്രാവിഡും. ഒട്ടുമിക്ക ബാറ്റിംഗ് രെകൊർഡുകളും സ്വന്തം പേരിലാക്കിയിട്ടുള്ള മഹാനായ ക്രിക്കറ്റർ ആണ് സച്ചിൻ, എന്നാൽ ദ്രാവിടാകട്ടെ സ്വതസിധ്ഹമായ ശൈലിയിൽ കളിച്ചു ക്രിക്കെറ്റ് പ്രേമികളുടെ മനസ്സില് ഇടം നേടിയ ബാറ്റ്സ്മാനും...
പക്ഷെ ഇവിടെ ഞാൻ കൊടുത്തിരിക്കുന്ന തലക്കെട്ട് "രാഹുൽ ദ്രാവിഡിന് സ്നേഹപൂർവ്വം എന്നാണ്. ഞാൻ മനപൂർവ്വം സച്ചിനെ അവഗണിച്ചതല്ല എന്ന് ആദ്യമേ പറഞ്ഞു കൊള്ളട്ടെ. ഒരു പക്ഷെ ഇന്ത്യയിൽ ഏറ്റവും ആദരിക്കപ്പെടുന്ന കായിക താരമാണ് സച്ചിൻ. "ക്രിക്കട്റ്റ് എന്റെ മതം, സച്ചിൻ എന്റെ ദൈവം " എന്നെഴുതിയ പോസ്റ്ററുകൾ നാം ധാരാളം കണ്ടിരിക്കും. സച്ചിനെ അത്രമാത്രം ആരാധിക്കുന്ന,സ്നേഹിക്കുന്ന ഒരുപാടുപേർ നമുക്ക് ചുറ്റും ഉണ്ട്. എനിക്കും സച്ചിനെ ഇഷ്ടമാണ്, ഒരുപാട്...
ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിനെ ഞാൻ ഒരു പ്രഹസനമായി മാത്രമേ കാണുന്നുള്ളൂ.. സച്ചിനെയും ദ്രാവ്ടിനെയും പാവകളാക്കി പിന്നിൽ നിന്നും ആരോ കളിച്ച പോലെ, ചാമ്പ്യൻസ് ലീഗ് ഫൈനൽ എന്നതിലുമുപരി സച്ചിന്റെയും ദ്രാവിഡിന്റെയും അവസാന മത്സരം എന്നാ പ്രത്യേകതയായിരുന്നു ഇന്നലത്തെ ഫൈനലിന്...പതിവിൽ നിന്നും വ്യത്യസ്തമായി ഒന്നും സംഭവിച്ചില്ല, ദ്രാവിഡ് വീണ്ടും സച്ചിന്റെ നിഴലിൽ ഒതുങ്ങി. സച്ചിൻ പറഞ്ഞ പോലെ "Dravid is the Unsung Hero of Indian cricket". അതെ ദ്രാവിഡ് പുകഴ്ത്തിപ്പാടാത്ത ഇന്ത്യൻ ക്രിക്കറ്റർ ആണ്, തന്റെ ക്ലാസ്സിക് ബാറ്റിംഗ് ശൈലിയിലൂടെ ദ്രാവിഡ് ക്രിക്കട്റ്റ് പ്രേമികളുടെ മനസ്സ് കീഴടക്കിയ ക്രിക്കറ്റർ..ഏകദിനത്തിൽ പതിനായിരത്തിന് മുകളിൽ റണ്‍സ് ദ്രാവിഡ് സ്കൊരെ ചെയ്തിട്ടുണ്ട്, എങ്കിലും അദ്ദേഹം " ടെസ്റ്റ് ക്രിക്കറ്റർ" എന്ന ലാബെലിൽ ഒതുങ്ങി നിന്ന്. ദ്രാവിഡിന്റെ ക്യാപ്ടന്സിയെക്കുരിച് പറയുമ്പോൾ 2007 ലോകകപ്പിലെ പരാജയത്തെ കുറിച്ച് മാത്രമേ ആളുകൾ പറയുന്നുള്ളൂ. ദ്രാവിഡ് നായകനായിരുന്ന ഇന്ത്യൻ ടീം തുടർച്ചയായി 15 ഏകദിന വിജയങ്ങൾ നേടിയത് നമ്മൾ എല്ലാവരും സൌകര്യപൂർവ്വം മറക്കുന്നു.
അദ്ദേഹത്തിന്റെ കരിയർ സ്ടാറ്റിസ്റ്റിക്സ് ആണ് താഴെ, 2001 ലെ കൊൽക്കത്ത ടെസ്റ്റ് കണ്ടവർ ആരും മറക്കില്ല ആ മഹാനായ ക്രിക്കട്ടരെ, ലക്ഷ്മനോടൊപ്പം പടുത്തുയർത്തിയ ആ കൂട്ടുകെട്ട് നമുക്ക് മറക്കാനാകുമോ? എങ്ങനെ മറക്കും അല്ലെ ആ കളി!
Career statistics | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
അടിക്കുറിപ്പ്.
ദ്രാവിഡ്, നിങ്ങളുടെ കളി എന്നും ഓർമിക്കപ്പെടും, നിങ്ങളാണ് സർ, യഥാർഥ ക്രിക്കറ്റർ, കോലാഹലങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി, ക്ലാസ്സിക് ക്രിക്കറ്റിന്റെ വക്താവായി നിലകൊണ്ട നിങ്ങളെ ക്രിക്കറ്റ് ലോകം മറക്കില്ല, നിങ്ങൾക്ക് ഒരായിരം നന്ദി, ഒരുപാട് ക്ലാസ്സിക് ഇന്നിങ്ങ്സുകൾ തന്നതിന്, മറക്കാനാവാത്ത സ്ലിപ് ക്യാച്ചുകൾ തന്നതിന്, ക്രിക്കറ്റ് മാന്യന്മാരുടെ കളി ആണ് എന്ന് പഠിപ്പിച്ചതിന്, അങ്ങനെ പലതിനും.....
Sunday, 6 October 2013
ഇതെന്താണ് എന്ന് മനസ്സിലായോ ?
"ഇതെന്താണ് എന്ന് മനസ്സിലായോ ?"
തൃശ്ശൂരിൽ പുതിയതായി പണിത മൈതാനം ആണ് ഇത്... കൃത്രിമ ടർഫ് അല്ല, പച്ചപ്പുല്ല് ആണ് മൈതാനത്തിൽ ഉപയോഗിച്ചിരിക്കുന്നത്...ചിലപ്പോൾ നിങ്ങൾ ഇത് കണ്ടിട്ടുണ്ടാവും. തൃശൂർ വടക്കേ ബസ് സ്ടാണ്ടിനു സമീപം, അതെ വടക്കേചിറ തന്നെ... പായൽ കയറിയപ്പോൾ വടക്കേ ചിറ ഇങ്ങനെ ആയിരുന്നു. വടക്കേചിറയുടെ അവസ്ഥ ഇങ്ങനെയാവാൻ കാരണക്കാർ ആരാണ്? നമ്മള് തൃശ്ശൂരിലെ ഗഡികള് തന്നെയല്ലേ ?
Saturday, 5 October 2013
About my favourite films....
എന്നെ അദ്ഭുതപ്പെടുത്തിയ സിനിമകൾ (അഥവാ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന 10 സിനിമകൾ)
1. പ്രാഞ്ചിയെട്ടൻ ആൻഡ് ദി സെയിന്റ്
2. കിരീടം
3. സന്ദേശം
4. ലഗാൻ
5. ക്ലാസ്മെറ്റ്സ്
6. കൈയൊപ്പ്
7. തന്മാത്ര
8. കാഴ്ച
9. നാടോടിക്കാട്ടു
10. ചിത്രം
മുകളിൽ ഞാൻ പരാമർശിച്ച 10 സിനിമകളെ ചിലപ്പോള ചില ബുദ്ധി ജീവികൾ കൊമേർഷ്യൽ സിനിമ എന്ന് പറഞ്ഞു തള്ളിക്കളഞ്ഞെക്കാം. എനിക്ക് അത് ഉറപ്പാണ്. ബുല്ഗാൻ താടിയും കട്ടി ഫ്രെയിം ഉള്ള കണ്ണടയും വെച്ച് ഒരു നീളാൻ ജുബ്ബയും ഇട്ടു മെക്സിക്കോയിലെയും ഇറ്റലിയിലെയും സിനിമകൾ കണ്ടു ഒന്നും മനസ്സില് ആയില്ലെങ്കിലും വാതോരാതെ പറഞ്ഞു നടക്കുന്ന കള്ളബുദ്ധിജീവികൾ ഈ പോസ്റ്റ് കണ്ടില്ല എന്ന് നടിക്കുന്നതാവും നല്ല്ലത്. ഒരു കാര്യം കൂടി ഞാൻ പറയാം, ഈ പത്തു സിനിമകളും ഞാൻ കണ്ടിട്ടുണ്ട്, കാണാത്ത സിനിമയെ കുറിച്ചല്ല ഞാൻ അഭിപ്രായം പറയുന്നത്. എന്റെ എല്ലാ പ്രിയപ്പെട്ട സിനിമകളെയും കുറിച്ച് പരാമർശിക്കാൻ സാധിച്ചിട്ടില്ല എന്ന ഖേദത്തോടെ
ഹരി മുണ്ടയുർ
Friday, 4 October 2013
Thursday, 3 October 2013
blog diary
ബ്ലോഗ് എഴുതി തുടങ്ങുകയാണ് എന്ന് കൂട്ടുകാരോടും ബന്ധുക്കളോടും "ബടായി" പറഞ്ഞു നടന്നിരുന്നു ഞാൻ.... സത്യം പറഞ്ഞാൽ ഇത് എന്റെ മൂന്നാമത്തെ ബ്ലോഗ് ആണ്.... ആദ്യരണ്ടും പലകാരണങ്ങളാൽ ഡിലീറ്റ് ആയിപ്പോയി....അപ്പോഴാണ് ഞാൻ ഈ ബ്ലോഗ് തുടങ്ങുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്.....ഉറ്റ സുഹൃത്തുക്കളോട് ആശയം പങ്കുവെച്ചു...അവരും സമ്മതം മൂളി...... അങ്ങനെ ഞങ്ങൾ ഒരു കോമണ്‍ ഇ മെയിൽ ഐ ഡി ഉണ്ടാക്കി.... 1996 ൽ ജനിച്ച മൂന്നു ഹരിമാർ....ഇ മെയിൽ ഐ ഡി നിമിഷ നേരം കൊണ്ട് തീരുമാനിച്ചു ....ബ്ലോഗിന്റെ പേര് മുൻപ് തന്നെ മനസ്സിൽ ഉണ്ടായിരുന്നു...ഹരിയം.. (ഹരീയം എന്നും വായിക്കുന്നവർ ഉണ്ട്....)അങ്ങനെ ഞങ്ങളുടെ ബ്ലോഗ് യാഥാര്ധ്യം ആയി....
എല്ലാം ഇന്നലെ കഴിഞ്ഞ പോലെ....ഇപ്പോൾ ഞങ്ങൾ വെവേറെ സ്കൂളുകളിൽ ആണ്...എങ്കിലും ഈ ബ്ലോഗ് ഞങ്ങളുടെ കൂട്ടായ്മയുടെ അടയാളമായി നിലകൊള്ളുന്നു....
written by
Hari Mundayur
എല്ലാം ഇന്നലെ കഴിഞ്ഞ പോലെ....ഇപ്പോൾ ഞങ്ങൾ വെവേറെ സ്കൂളുകളിൽ ആണ്...എങ്കിലും ഈ ബ്ലോഗ് ഞങ്ങളുടെ കൂട്ടായ്മയുടെ അടയാളമായി നിലകൊള്ളുന്നു....
written by
Hari Mundayur
ഓണച്ചിത്രങ്ങൾ...
രാവിലെ പഴവും പപ്പടവും കൂട്ടി പ്രാതൽ .... വിഭവസമൃദ്ധമായ ഓണസദ്യ..... ഇതൊക്കെ കഴിഞ്ഞാൽ ഒരു സിനിമ.... ഒരു സാധാരണക്കാരന്റെ ഓണം ഇതാണ്...... സ്വീകരണമുറിയിലെ ടി വി പെട്ടി മലയാളിയുടെ ഓണത്തിന് വലിയ മാറ്റങ്ങൾ കൊണ്ടുവന്നു എന്നത് തള്ളിപ്പരയാൻ കഴിയാത്ത സത്യമാണ്...
ഈ ഓണത്തിനും ഒരുപിടി ചിത്രങ്ങളുണ്ട്....മമ്മൂട്ടിയെ നായകനാക്കി നവാഗതനായ മാർതാണ്ടൻ സംവിധാനം ചെയ്ത "ദൈവത്തിന്റെ സ്വന്തം ക്ലീടസ്" , മായമോഹിനിക്ക് ശേഷം ദിലീപിനെ നായകനാക്കി ജോസ് തോമസ് ഒരുക്കുന്ന "ശ്രിങ്ങഗരവേലൻ" ..... ക്ലാസ്സിക് സിനിമകൾ മലയാളത്തിനു സമ്മാനിച്ച എം. ടി. - ഹരിഹരൻ കൂട്ടുകെട്ട് ഒരുക്കുന്ന "ഏഴാമത്തെ വരവ് " ......ഫഹദ് ഫാസിൽ നായകനാകുന്ന നോര്ത്ത് 24 കാതം , സുഹൃത്തുക്കളുടെ കൂട്ടയ്മയിൽ പിറന്ന ഡി-കമ്പനി ....എന്നിവയും ഓണച്ചിത്രങ്ങളായി തീയേറ്റർ അടക്കി ഭരിക്കാൻ എത്തുന്നുണ്ട്....... ഈ ഓണക്കാലം അടക്കി വാഴുന്ന സിനിമ(കൾ) ഏതാവും? നമുക്ക് കാത്തിരുന്നു കാണാം....
മമ്മൂട്ടി മുഖ്യവേഷത്തിൽ..... |
ദിലീപ് മുഖ്യ വേഷത്തിൽ.... |
ഇന്ദ്രജിത്ത് ഗോപി മുതലാളി ആകുന്നു... |
ഫഹദ് ഫാസിൽ മുഖ്യ വേഷത്തിൽ... |
Subscribe to:
Posts (Atom)