Thursday, 29 June 2017


Aadhaar - PAN linkage must from July 1st




The Income Tax Department on Wednesday issued a notification making it mandatory for all those eligible for an Aadhaar Card to link it to their Permanent Account Number (PAN) from July 1st. The notification also said that the Aadhaar numbers must be submitted to the Principal Director General of Income Tax (Systems). 


About 2.07 crore taxpayers have already linked their Aadhaar with PAN, according to the government. There are currently 25 crore PAN card holders in the Country and 115 crore Aadhaar holders.

(Courtsey : The Hindu)



Please check the link below for Notification :


http://www.incometaxindia.gov.in/communications/notification/notification_56_2017.pdf

Tuesday, 27 June 2017


Govt. defers TDS, TCS provisions under GST 


  • Government has deferred implementation of TDS and TCS provisions under GST to ensure its smooth rollout.

  • Based on the feedback received from trade and Industry, the Government has decided to postpone provision relating to TDS and TCS

  • Business with turnover less than Rs. 20 Lakhs, will also not be required to register themselves under GST for selling goods or services through E-commerce portal.


  • Response from E-Tailers


       Paytm :


"The Government's move to offer additional time for GSTN implementation will come as a relief to online sellers and consumers alike."

        Snapdeal : 

 "The additional time would benefit lakhs of online sellers"


       Amazon :

"This ensures business continuity for the market place but most importantly benefits our sellers since they don't have to deal with pressures of cash flow at a time when they are transitioning into a new tax regime"  

                 ...............................................                     





Wednesday, 21 June 2017


AADHAAR MUST FOR BANK ACCOUNTS





  • Government has made Aadhaar Card mandatory for opening bank accounts and conducting financial transactions of Rs. 50,000 and above.

  • Those with existing accounts will also have to submbit their unique identification number by December end.

  • For opening bank accounts, Aadhaar number of managers or employees holding an attorney to transact on the company's behalf will have to be provided.

ആനന്ദ് കുമാർ : അറിയാതെ പോകരുത് ഈ അധ്യാപകനെ




ജെ ഇ ഇ മെയിൻ പരീക്ഷയുടെ റിസൾട്ട് വന്നതിനു പിറ്റേ ദിവസം : അന്നത്തെ എല്ലാ പത്രങ്ങളുടെയും മുൻപേജിൽ  Entrance Coaching Centre ന്റെ പരസ്യങ്ങളായിരുന്നു. കോർപ്പറേറ്റ് ചട്ടക്കൂടിലേക്ക് ഉന്നത വിദ്യാഭ്യാസം ചുരുങ്ങി കൂടുന്ന ഈ കാലഘട്ടത്തിൽ ഇതൊരു പുതുമ അല്ല താനും. പേപ്പറിന്റെ   പേജുകൾ മറയ്ക്കുന്നതിനിടയിലാണ് ആ ചിത്രം എന്റെ കണ്ണിൽ പെട്ടത്.  "ഒരധ്യാപകനെ എടുത്തുപൊക്കുന്ന ഒരുപറ്റം വിദ്യാർഥികൾ"പരസ്യത്തിനായി ലക്ഷങ്ങൾ വാങ്ങുന്ന പത്രമുതലാളികൾ എന്തിന് ഈ വ്യക്തിക്കുവേണ്ടി ഉൾപ്പേജിലെ ഒരു ബോക്സ് കോളം മാറ്റി വെച്ചു.ചോദ്യങ്ങൾക്ക് ഉത്തരം തേടി ഞാൻ പോയത് പതിവുപോലെ ഗൂഗിളിനടുത്തേക്കാണ്. ആനന്ദ് കുമാർ എന്ന വ്യക്തിയെക്കുറിച്ചും  "Super Thirty" എന്ന പ്രസ്‌ഥാനത്തെക്കുറിച്ചും ഗൂഗിളിൽ നിന്നുമറിഞ്ഞു.

പപ്പടം വിറ്റു നടന്ന യൗവനം :

പോസ്റ്റ് ഓഫീസിൽ ക്ലാർക്ക് ആയിരുന്നു ആനന്ദ് കുമാറിന്റെ അച്ഛൻ. അതിനാൽ തന്നെ മക്കളെ വലിയ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിപ്പിക്കാൻ ഉള്ള വരുമാനം അദ്ദേഹത്തിന് ഉണ്ടായിരുന്നുമില്ല. ഗ്രാമത്തിലെ ഒരു ഹിന്ദി മീഡിയം സ്കൂളിൽ അദ്ദേഹം മകനെ ചേർത്തു. കണക്കിൽ ആനന്ദ് കുമാർ തല്പരനാകുന്നതും ഈ സ്‌കൂൾ കാലഘട്ടത്തിൽ തന്നെയാണ്. വിഘ്യാതമായ കേംബ്രിഡ്ജ് സർവകലാശാലയിൽ ആനന്ദ് കുമാറിന് പ്രവേശനവും ലഭിച്ചു. പക്ഷെ പിതാവിന്റെ പെട്ടന്നുള്ള മരണം കുടുംബത്തെ സാമ്പത്തിക പ്രതിസന്ധിയിലാഴ്ത്തി. അങ്ങനെ കേംബ്രിഡ്ജ് എന്ന വലിയ സ്വപ്നം ആനന്ദ് കുമാർ ഉപേക്ഷിച്ചു.പക്ഷെ കണക്കിനെ അയാൾ ഉപേക്ഷിച്ചില്ല. പകൽ സമയത്തു ആനന്ദ് കുമാർ കണക്കിൽ ഗവേഷണങ്ങൾ നടത്തി, രാത്രികളിൽ കുടുംബത്തിന്റെ ഭാരം ചുമലിൽ കെട്ടി പപ്പടം വില്പനക്കാരനായി. വാരാന്ത്യങ്ങളിൽ പത്രമാസികകൾ വായിക്കാൻ അദ്ദേഹം വാരാണസിയിലേക്ക് വണ്ടി കയറി...


പപ്പട വിൽപ്പനക്കാരൻ ട്യൂഷൻ മാഷ് ആകുന്നു 

1992 ൽ ആണ് ആനന്ദ് കുമാർ "രാമാനുജൻ സ്കൂൾ ഓഫ് മാത്തമാറ്റിക്സ്" എന്ന സ്‌ഥാപനം തുടങ്ങുന്നത്. 500 രൂപ മാസ വാടകയ്‌ക്ക് മുറിയെടുത്തായിരുന്നു തുടക്കം.രണ്ടു വിദ്യാർത്ഥികൾ മാത്രമേ തുടക്കത്തിൽ ഉണ്ടായിരുന്നുള്ളു. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ വിദ്യാർത്ഥികളുടെ എണ്ണം അമ്പതും, നൂറും, കടന്ന് 500 ൽ എത്തി. ആനന്ദ് കുമാർ പട്നയിലെ അറിയപ്പെടുന്ന ഒരു അദ്ധ്യാപകൻ ആയി മാറി...


"ജീവിതം മാറ്റി മറിച്ച  ആ മുപ്പതു പേർ "

2000 ൽ ആണ് ആനന്ദ് കുമാറിന്റെ ജീവിതത്തിലെ  "Turning Point " സംഭവിക്കുന്നത്. IIT-JEE പരീക്ഷക്ക് പരിശീലനം ആവശ്യപ്പെട്ടുകൊണ്ട് നിർദ്ധനനായ ഒരു വിദ്യാർത്ഥി ആനന്ദ് കുമാറിന്റെ സമീപിച്ചു. എൻട്രൻസ് കോച്ചിങ് സെന്ററുകൾ വാങ്ങുന്ന വലിയ ഫീസ് താങ്ങാനാവാതെ വളരെയധികം വിദ്യാർത്ഥികൾ ബുദ്ധിമുട്ടുന്നു എന്ന സത്യം ആനന്ദ് കുമാർ മനസ്സിലാക്കി. അത്തരക്കാരുടെ സ്വപ്നങ്ങൾക്കു ചിറക് വെക്കാൻ അദ്ദേഹം "Super 30" എന്ന സ്കീം കൊണ്ടുവന്നു, ഇന്ന് അദ്ദേഹം നമുക്ക് സുപരിചിതനായതും ഈ പ്രസ്‌ഥാനം വഴിയാണ്.നിർധനരായ 30 വിദ്യാർത്ഥികൾക്ക് അദ്ദേഹം സൗജന്യ പരിശീലനം നൽകി. (താമസവും ഭക്ഷണവും ഉൾപ്പെടെ ). വിവിധ സ്‌ഥലങ്ങളിൽ നടത്തുന്ന എൻട്രൻസ് ടെസ്റ്റ് വഴി ആനന്ദ് കുമാർ ആ മിടുക്കരെ കണ്ടെത്തി.2003 മുതൽ 2017 വരെ ആനന്ദ് കുമാറിന് കീഴിൽ പരിശീലിച്ച 450 ൽ 391 പേരും IIT-JEE കടമ്പ കടന്നു. വിദ്യാർത്ഥികൾക്ക് ഭക്ഷണം പാകം ചെയ്ത് ആനന്ദ് കുമാറിന്റെ അമ്മയും അവർക്ക് വേണ്ട മറ്റു സഹായങ്ങൾ ചെയ്തു കൊടുത്തു സഹോദരനും ആനന്ദ് കുമാറിന് പൂർണ പിന്തുണ നൽകുന്നു .ഈ അധ്യാപകനെ റാഞ്ചിക്കൊണ്ടുപോകാൻ ഒരു പാട് വലിയ കോർപ്പറേറ്റ് ശൃംഖലകൾ ശ്രമം നടത്തി. പക്ഷെ ആനന്ദ് കുമാർ അവരിൽ നിന്നെല്ലാം ഒഴിഞ്ഞു മാറി. ഒരു രൂപ പോലും Donation വാങ്ങാതെയാണ് ആനന്ദ് കുമാർ ഈ പ്രസ്‌ഥാനം രൂപപ്പെടുത്തിയെടുത്തത്. അറിവും പ്രയത്നവും സമർപ്പണവുമാണ് ആനന്ദ് കുമാറിന്റെ മൂലധനം. ട്യൂഷൻ എടുത്ത് കിട്ടുന്ന വരുമാനമാണ് അദ്ദേഹം "Super 30" സംരഭത്തിനുവേണ്ടി മാറ്റിവെക്കുന്നത്.

കർമതല്പരനായ ആനന്ദ് കുമാറിനെ തേടി ഒരുപാട് അംഗീകാരങ്ങളും എത്തിയിട്ടുണ്ട്. അംഗീകാരങ്ങളുടെ കൊടുമുടിയിൽ എത്തുമ്പോഴും അദ്ദേഹം വിനയാന്വിതനാണ്.

സ്വയം മാർക്കറ്റ് ചെയ്യാനറിയാത്തത് ഒരു ന്യൂനത ആയി കണക്കാക്കുന്ന ഇന്നത്തെ കോർപ്പറേറ്റ് ലോകത്തു ആനന്ദ് കുമാർ വ്യത്യസ്തനാണ്. "സൂപ്പർ 30 " എന്ന തന്റെ സംരംഭം ഇന്ത്യയിലെ ഗ്രാമങ്ങളിലേക്ക് വികസിപ്പിക്കാൻ ഒരുങ്ങുകയാണ് അദ്ദേഹം.




Yes, he is searching for Diamonds in the Lower Economic Circle....

Harium Blog wishing Anand Kumar 
ALL THE VERY BEST !!!






Sunday, 11 June 2017

First underwater metro in India




  • Kolkata will get India's first underwater metro system which will pass through Hooghly river.

  • The 1st tunnel which has been completed is built 30 m below earth's surface near Howrah Bridge.

  • It will be connecting 2 main terminals : Howrah and Sealdah, each of which has a footfall of about 10-12 lakh passengers per day.

.................







SATH Program launched by NITI Aayog


  • NITI Aayog has launched SATH, a sustainable program providing Sustainable Action for Transforming Human Capital with State Govt.

  • The vision of the program is to initiate transformation in the education and health sectors.

  • The program will be implemented by NITI Aayog along with Mckinsey & Co. and IPE Global Consortium

.....................




Sunday, 4 June 2017


തിരിഞ്ഞുനോക്കുമ്പോൾ... 

ഹരി ഗോപിനാഥ്‌  





വീണ്ടും ഇടവഴികൾക്ക് ജീവൻ വെച്ച് തുടങ്ങി. തോളത് കൈയിട്ട് പരസ്പരം ചളി തെറിപ്പിച്, തുടർച്ചയായി ബെല്ലടിച്, ആഞ്ഞാഞ് സൈക്കിൾ ചവിട്ടി, പുതിയ ബാഗിന്റെയും, കുടയുടെയും പത്രാസുകാട്ടി ഒരിക്കൽ കൂടി അവർ വഴികളെ സജീവമാക്കുന്നു... എല്ലാ വഴികളും സ്‌കൂളിലേക്ക്....


മഴയുടെയും മണ്ണിന്റെയും കൊതിപ്പിക്കുന്ന ഗന്ധമുള്ള "School Days".മനസ്സിൽ സുഖമുള്ള ഓർമകളുടെ വേലിയേറ്റം . വീണ്ടും വീണ്ടും തികട്ടി വരുന്ന ചൂരൽ  നിറമുള്ള     ഓർമ്മകൾ,പത്തുവയസുകാരനെ അത്ഭുതപ്പെടുത്തിയ പേരാമംഗലം സ്കൂൾ . ഒരു ഫുടബോൾ ഗ്രൗണ്ടിനെക്കാൾ അല്പം മാത്രം വലിപ്പക്കൂടുതൽ ഉള്ളതായിരുന്നു ഞാൻ മുൻപ് പഠിച്ച കൊട്ടേക്കാട് എൽ പി സ്‌കൂൾ. ഒന്നുറക്കെ വിളിച്ചാൽ സ്‌കൂളിന്റെ ഏതറ്റത്തും ഒച്ചയെത്തും. അത്യാവശ്യം അല്ലറ ചില്ലറ കുറുമ്പുകളുമായി കൊട്ടേക്കാട് സ്‌കൂളിനെ നാല് വർഷം അടക്കി ഭരിച്ചതിനു ശേഷമാണ് അഞ്ചാം ക്ലാസ്സിൽ ഞാൻ പേരാമംഗലം സ്‌കൂളിലെത്തുന്നത്. ആദ്യം അത്ഭുതമല്ല, പേടിയാണ് തോന്നിയത്. സ്‌കൂൾ മുറ്റത്തെ ആകെ തണലിൽ മുക്കി നിൽക്കുന്ന മൂന്ന് വലിയ മാവുകൾ നിങ്ങളെ അവിടെ ആദ്യം സ്വാഗതം ചെയ്യും. ആയിരക്കണക്കിന് വിദ്യാർത്ഥികൾ, ഓരോ ക്ലാസ്സിലും തന്നെ പത്തോളം ഡിവിഷനുകൾ, ആദ്യമായി എത്തുന്ന ആളെ തെറ്റിക്കാൻ ഇഷ്ടം പോലെ വഴികൾ, ഒന്ന് തൊട്ട് പത്തുവരെ ക്ലാസ്സുകളിൽ മൂവായിരത്തോളം വിദ്യാർത്ഥികളുമായി പടർന്നു കിടക്കുന്ന പേരാമംഗലം സ്‌കൂൾ. ദ്രവിച്ച തകര ശബ്ദം കേട്ടിരുന്ന ആ പഴയ സ്‌കൂൾ ബസ്സിൽ കേറി ജൂൺ 5 ന് സ്‌കൂളിൽ ചെന്നിറങ്ങിയപ്പോൾ ആകെയുള്ള ആശ്വാസം അവിടെ തന്നെ എട്ടാം ക്ലാസിൽ പഠിക്കുന്ന എന്റെ ചേച്ചി മാത്രമായിരുന്നു.  ചെളിയും ചരലും നിറഞ്ഞ സ്‌കൂൾ വഴികളിലൂടെ പയ്യെ നടന്ന്, കോണി കയറി അനേകം പേരിലൊരാളായി ചേച്ചിയുടെ അരികുപറ്റി ഞാൻ ആ ഇംഗ്ലീഷ് മീഡിയം ഡിവിഷനിലെത്തി :5 A. 55 കുട്ടികൾ "തിങ്ങി പഠിക്കുന്ന" അഞ്ചാം ക്ലാസ്സിലെ ഏറ്റവും വലിയ ഡിവിഷൻ. ഒരു രക്ഷിതാവിന്റെ തികഞ്ഞ ഉത്തരവാദിത്വബോധത്തോടെ എന്നെ അഞ്ചാം ക്ലാസിന് മുന്നിലെത്തിച് ചേച്ചി പതിയെ ചേച്ചിയുടെ ക്‌ളാസ്സിലേക്ക് പോയി...ആയിരം പേർക്കിടയിലും ഏകാന്തത എന്നെ വേട്ടയാടി. ആദ്യമായി വിദ്യാലയപ്പടി കടക്കുന്ന ഒന്നാം ക്ലാസ്സ് കുട്ടിയെപ്പോലെ ഒന്ന് വിങ്ങിപ്പൊട്ടാൻ ഞാൻ കൊതിച്ചു...പക്ഷെ എന്റെ മുതിർന്ന കുട്ടി "അഭിമാനബോധം " അതിന് സമ്മതിച്ചില്ല.അപ്പോഴാണ് ഞാൻ അവനെ കാണുന്നത്. അമൽ.. അമൽ എം പി .. കൊട്ടേക്കാട് സ്‌കൂളിന്റെ ഏതൊക്കെയോ കോണുകളിൽ ഞാനിവനെ കണ്ടിട്ടുണ്ട്. മിണ്ടിയിട്ടില്ല...രണ്ട് സാമ്രാജ്യങ്ങൾ ആയിരുന്നു ഞങ്ങളുടേത്. സ്വന്തം നാട്ടുകാരൻ തന്നെയെന്നറിയാം.. പക്ഷെ ഒരു പരിചയവുമില്ല. എന്നിട്ടും അവനെകണ്ടപ്പോൾ മരുഭൂമിയിലെ മഴയുടെ സുഖം ആണ് എനിക്ക് കിട്ടിയത്. പതുക്കെ ഒന്നുമറിയാത്തതുപോലെ അവനെയും അവന്റെ അമ്മയെയും ചുറ്റിപ്പറ്റി ഞാൻ നടന്നു. അവർ ശ്രദ്ധിക്കുന്നത് വരെ ചെരുപ്പ്  ഉരച്ചും ബാഗിൽ തട്ടിയും ഞാൻ ശബ്ദങ്ങൾ ഉണ്ടാക്കിക്കൊണ്ടിരുന്നു; ഒടുവിൽ അവൻ എന്നെ തിരിച്ചറിഞ്ഞു (എന്താടാ ഇത്രയും വൈകിയത് !!!). പിന്നെ അവനായിരുന്നു എന്റെ രക്ഷിതാവ് ... ബെല്ലടിച്ചപ്പോൾ ക്ലാസ്സിനകത്തേക്ക് കയറ്റിയതും, ഒരുപാട് കുട്ടികൾക്കിടയിൽ നിന്നും ലാസ്റ്റ് ബെഞ്ചിൽ തന്നെ സ്‌ഥലം ഒരുക്കിത്തന്നതും കൈപിടിച്ചു കൂടെ നടന്നതും അവനായിരുന്നു.അത്ഭുതം കൂറുന്ന മിഴികളോടെ, തെല്ലൊരാദരവോടെ അവനെന്റെ ഇടതു കൈയിലേക്ക്  ഉറ്റുനോക്കുന്നത് ഞാനപ്പോഴാണ് ശ്രദ്ധിച്ചത്...കുഞ്ഞച്ചൻ Bombay യിൽ നിന്ന് കൊണ്ടുവന്ന വാച്ച്  !!! ഹാ അഹങ്കാരം കൊണ്ട് ഞാൻ പൂത്തുലഞ്ഞു...  വാച്ചിലെ ഓരോ അത്ഭുദത്തെപ്പറ്റിയും ഒരു മാന്ത്രികനെപ്പോലെ ഞാൻ വിശദീകരിച്ചു. വാച്ചിലെ ലൈറ്റ് കത്തിച്ചും, കെടുത്തിയും കാണിച്ചു കൊടുത്തു... ആനന്ദിച്ചു. അതിനിടയ്ക്കാണ് ഞങ്ങളുടെ ടീച്ചർ എത്തിയത് - " ബിന്ധ്യ ടീച്ചർ "ഞങ്ങളുടെ ക്ലാസ്സ് ടീച്ചർ ലീവ് ആണെന്നും, ബിന്ധ്യ ടീച്ചർ ഞങ്ങളുടെ ഗണിത അധ്യാപികയാണെന്നും പിന്നീട് തിരിച്ചറിഞ്ഞു. നല്ല ഉയരത്തിൽ, മെലിഞ്ഞ ആകാരമുള്ള  ടീച്ചറെപ്പറ്റി ഒരുപാട് കഥകൾ ഞാൻ മുൻപേ കേട്ടിട്ടുണ്ടായിരുന്നു. അതിനെപ്പറ്റി പിന്നീട് വിശദീകരിക്കാം. ടീച്ചർ Attendance Book കൈയിലെടുത്തു പേരുകൾ ഓരോന്നായി വിളിച്ചു തുടങ്ങി. എന്റെ ജീവിതത്തിൽ അന്നും പിന്നീട് ഇതുവരെയും എന്നെ വേട്ടയാടിയ, വേട്ടയാടിക്കൊണ്ടിരിക്കുന്ന ഒരു വലിയ സമസ്യയുടെ തുടക്കം ആ  Attendance Book ലെ അകത്താളിൽ നിന്നായിരുന്നു. 


(തുടരും....)




Saturday, 3 June 2017

NASA's first mission to the sun


  • NASA is launching a spacecraft named "Parker Solar Probe" to Sun in the Summer 2018.

  • It will explore sun's outer atmosphere and make critical observations that will answer decades-old questions about the physics of how stars work.

  • This will be NASA's first mission to the sun.

  • NASA renamed the Solar probe mission to honor pioneering Physicist Eugene Parker