പൂരക്കാഴ്ചകൾ..
"കോങ്ങാട് മധു വിസ്മയം തീർത്തു. ഓരോ തവണ മുറുകുമ്പോളും കൈ അറിയാതെ മുകളിലേക്ക് ഉയർത്തി ആ പുരുഷാരത്തിൽ അലിഞ്ഞു. അതിലൊരുവനായി മാറി.. "
"നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരെ കാണാൻ പൊരി വെയിലത്തും കാത്തുനിൽക്കുന്ന പൂരപ്രേമികൾ. പാറമേക്കാവ് വിഭാഗത്തിന്റെ ഒരു മിനി-കുടമാറ്റവും കണ്ണിനു മിഴിവേകി. തങ്ങളുടെ സ്പെഷ്യൽ കുട പുറത്തെടുക്കാതെ ദേശക്കാർ സസ്പെൻസ്നിലനിർത്തി... 5.30 വരെ ക്ഷമിച്ചേ പറ്റൂ...."
- ഇലഞ്ഞിച്ചോട്ടിലെ നാദവിസ്മയം
"ഉച്ചയൂണിന് ശേഷം ഇലഞ്ഞിച്ചോട്ടിലെത്താൻ ഇത്തിരി വൈകി.അപ്പോഴേക്കും ജനസാഗരമായി മാറിയിരുന്നു വടക്കുംനാഥ സന്നിധി.പെരുവനത്തിന്റെ മേളത്തിനൊപ്പം ചെവിയാട്ടുന്ന ഗജവീരന്മാർ. കുറച്ചു ചിത്രങ്ങളുമെടുത്തു, കിഴക്കേ ഗോപുരം വഴി പുറത്തേക്ക്. തെക്കോട്ടിറക്കത്തിന്റെയും കുടമാറ്റത്തിന്റെയും സമയത്തു സ്‌ഥാനം പിടിക്കാൻ വെപ്രാളപ്പെട്ട് പുറത്തു കടക്കുന്ന പൂരപ്രേമികൾ. തിരക്ക് ഒഴിയുന്നേ ഇല്ലാ .."
- തെക്കോട്ടിറക്കം
"ഞാൻ കുടമാറ്റത്തിന് തയ്യാറാണ് എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് തെക്കോട്ടിറങ്ങുന്ന പാറമേക്കാവ് ഭഗവതി. തിരുവമ്പാടി വിഭാഗവും വന്നെത്തി കഴിഞ്ഞാൽ വർണ്ണ വിസ്ഫോടനം തീർക്കുന്നം കുടംമാറ്റത്തിന് സാക്ഷിയാകാം. പൂരപ്രേമികളെ അലോരസപ്പെടുത്താൻ വേണ്ടി മാത്രം തെക്കേ ഗോപുര നടയിൽ വരിവരിയായി നിരന്ന മന്ത്രി വാഹനങ്ങളും അകമ്പടി സേവകരും, ഇന്ന് എന്തിനും ഞങ്ങൾക്ക് അധികാരം ഉണ്ടെന്ന മട്ടിൽ പോലീസിനെ നോക്കി "സംസ്കൃത സ്തുതി" നടത്തുന്ന പൂരപ്രേമികൾ..."
- കുടമാറ്റം :
കാത്തിരിപ്പിനൊടുവിൽ കുടമാറ്റം. വടക്കും നാഥനെ സാക്ഷിയാക്കി കുടമാറ്റം മത്സരബുദ്ധിയോടെ തന്നെ നടത്തുന്ന ഇരു വിഭാഗക്കാരും... ഒരു കുടക്കും തിരിച്ച മറുപടി കൊടുത്തു, സ്പെഷ്യൽ കുടയുടെ സസ്പെൻസ് അവസാനം വരെ നിലനിർത്തി തകൃതിയായി കുടമാറ്റം മുന്നോട്ട്...തിരുവമ്പാടിയുടെ ശക്തൻ കുടയും, പാറമേക്കാവിന്റെ LED കുടകളും മറക്കാൻ പറ്റാത്ത ഓർമയായി..
- വെടിക്കെട്ട്
രാത്രി ഉറക്കത്തിന്റെ ആലസ്യം പ്രകടമാക്കാതെ പൂരപ്രേമികൾ...വെടിക്കെട്ടിനായി കാത്തു നിൽക്കുന്നവർ... എം ജി റോഡിലും , കുറുപ്പം റോഡിലും , പഴയ നടക്കാവിലും നല്ല സ്‌ഥലം നോക്കി സ്‌ഥാനം പിടിക്കുന്നവർ... വെടിക്കെട്ടിന്റെ മറ്റൊരു പ്രത്യേകത സ്ത്രീ പങ്കാളിത്തമാണ്...രാവിലെ മൂന്ന് മണിക്ക് വെടിക്കെട്ട് ജ്വരം തലയ്ക്കു പിടിച്ചു വരുന്ന സ്ത്രീകൾ അപൂർവ കാഴ്ച തന്നെയാണ്...കച്ചോടം ഉഷാറായി നടക്കുന്നതിൽ സന്തോഷിക്കുന്ന കപ്പലണ്ടി കച്ചവടക്കാർ..
ഓരോ പൂരവും സമ്മാനിക്കുന്നത് പലതരം കാഴ്ചകളാണ്. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ, ഒട്ടും കൃത്രിമത്വം ഇല്ല ഇവയൊന്നിനും.ഓരോ ചിത്രങ്ങളും ഓരോ ഓർമകളാണ്..അടുത്ത പൂരം വരെ മനസ്സിൽ കൊണ്ടുനടക്കാനുള്ളവ. ഒരു സുഹൃത്ത് ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ച് - " പൂരം ഓർമ്മകൾ ജീവിയ്ക്കും , മനസ്സിൽ മാത്രമല്ല, മെമ്മറി കാർഡിലും."ഇനി അടുത്ത പൂരത്തിന് വേണ്ടിയുള്ള കാത്തിരിപ്പ്. തെക്കേ ഗോപുര നട തുറന്നു നെയ്തലക്കാവിലമ്മയുടെ തിടമ്പുമായി തെച്ചിക്കോടൻ വരാൻ വേണ്ടിയുള്ള കാത്തിരിപ്പ്....അപ്പൊ കാണാം അടുത്ത വര്ഷം പൂരത്തിന് നാന്ദി കുറിക്കുമ്പോൾ... !!!
( കടപ്പാട് : whatsapp വഴി വീഡിയോ അയച്ചു തന്ന സുഹൃത് ശ്രീനാഥിന് )
No comments:
Post a Comment