Showing posts with label MEDIA. Show all posts
Showing posts with label MEDIA. Show all posts

Sunday, 1 October 2017








ഒറ്റപ്പെടലിന്റെ  വേദനയെ ഓർമ്മകൾ കൊണ്ട് മറക്കാൻ ശ്രമിക്കുന്നവർക്ക് ...


ആർക്കും വേണ്ടാതെ വൃദ്ധസദനങ്ങളിൽ നടതള്ളപ്പെട്ടവർക്ക് ...


അവർക്കായി ഒരു ദിനം..


ഇന്ന് ലോക വയോജന ദിനം...



.........................................................

















Wednesday, 10 May 2017

ബാഹുബലി ഒരു ബ്രാൻഡാണ് ....


Baahubali
Anand Neelakantan

ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഒരു വലിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ബാഹുബലി. ഇന്ത്യൻ മുഖ്യധാരാ സിനിമാ ഇന്നുവരെ കണ്ടിട്ടില്ലാത്തതരം ഒരു കുതിപ്പാണ് ബാഹുബലി - ദി കൺക്ലൂഷൻ എന്ന രണ്ടാം ഭാഗം നടത്തുന്നത്.  Fantasy യുടെ അതിരില്ലാത്ത ലോകത്തേക്ക് ഓരോ പ്രേക്ഷകനെയും കൈപിടിച്ചു കൊണ്ടുപോകുകയാണ് ഈ രാജമൗലി ചിത്രം.


ഞാൻ ഇവിടെ പറയുന്നത് ബാഹുബലി എന്ന സിനിമയെക്കുറിച്ചു അല്ല. ബാഹുബലി എന്ന ബ്രാൻഡിനെ പറ്റിയാണ്. ആനന്ദ് നീലകണ്ഠൻ എന്ന ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരൻ കലാകൗമുദിയിൽ കൊടുത്ത interview ആണ് ഈ കുറിപ്പിന് ആധാരം.
ശക്തിയുടെയും, പൗരുഷത്തിന്റെയും, സൗന്ദര്യത്തിന്റെയും പകരം വെക്കാൻ കഴിയാത്ത ആൾ രൂപമായി  മാറിയ ഒരു കഥാപാത്രമാണ് ബാഹുബലി. ആ ബാഹുബലി തന്നെയാണ് ഒരു ആഗോള ബ്രാൻഡിങ്ങിന് വിധേയമാകുന്നതും. റിലീസിന് മുൻപ് തന്ന്നെ പത്തു പ്രമുഖ ബ്രാൻഡുകൾ ബാഹുബലിയുടെ അണിയറക്കാരുമായി കരാർ ഒപ്പിട്ടിരിന്നു. Crowd Funding വഴി പാവപ്പെട്ടവരിലേക്ക് Donation എത്തിക്കാനും അണിയറക്കാർ പദ്ധതികൾ ഒരുക്കിയിരുന്നു.ബാഹുബലി സിനിമയിൽ നിന്ന് പുറകോട്ടു  സഞ്ചരിച്ചു നോവൽ പുറത്തിറക്കുകയും ചെയ്തു അണിയറക്കാർ. ഈ നോവലിന്റെ രചയിതാവാണ് ആനന്ദ് നീലകണ്ഠൻ. "The Rise of Sivagami " എന്ന നോവൽ അദ്ദേഹം എഴുതിയത് വെറും 100 ദിവസം കൊണ്ടാണ്. "100 ദിവസം കൊണ്ട് നോവൽ പൂർത്തീകരിക്കുക എന്നതായിരുന്നു ഞാൻ ഒപ്പിട്ട കരാർ" - ആനന്ദ് നീലകണ്ഠൻ പറയുന്നു. ബാഹുബലി ഒരു ബ്രാൻഡായി മാറിക്കഴിഞ്ഞു എന്ന കാര്യം അദ്ദേഹവും Interview ൽ സൂചിപ്പിക്കുന്നുണ്ട്.


1000 കോടി എന്ന വലിയ ബോക്സ് ഓഫീസ് വിജയത്തിന്റെ തിളക്കത്തിലാണ് ബാഹുബലി. ബാഹുബലിക്ക് ഇനി എന്ത് എന്ന ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരവും ഇല്ല. നോവലിന്റെ രണ്ടാം ഭാഗം ഇറങ്ങുന്നതോടെ ഒരു International Web & TV series ആയി ബാഹുബലി വളരും എന്ന് കേൾക്കുന്നു. Spiderman, Superman,Batman, James Bond, Sherlock Holmes.. ഈ നിരയിലേക്ക് നമ്മുടെ ബാഹുബലിയും ഭാവിയിൽ വളരും. ചിലപ്പോൾ ഒരു അഞ്ഞൂറ് ആയിരം കൊല്ലം കഴിഞ്ഞാൽ ബാഹുബലിയെ ദൈവമായും ഇവിടെ ആരാധിക്കും :-ആനന്ദ് നീലകണ്ഠൻ പറയുന്നു. അതെ ബാഹുബലി ഒരു ആഗോള ബ്രാൻഡായി മാറിക്കഴിഞ്ഞു. ഇന്ത്യൻ വിപണിയിൽ ചൂടപ്പം പോലെ വിറ്റു പോകുന്ന ഒരു ബ്രാൻഡ്. ആ ബ്രാൻഡിന്  ഇനി എന്ത് എന്ന ചോദ്യത്തിന് കാലം തന്നെ മറുപടി നൽകട്ടെ !!!

Friday, 31 March 2017

Media ; Reality & Show


"പ്രമുഖരുടെ അരുതാത്തരങ്ങൾ"

 ഹരി നാരായണൻ മുണ്ടയൂർ  

ഒരു "പ്രമുഖ" പത്രത്തിന്റെ ഒന്നാം പേജിൽ വന്ന  ചിത്രമാണിത്.ഏഴാം നിലയിൽ  നിന്നും കാൽ  വീണയാളുടെ ചിത്രം "നിലവിളി കേൾക്കാതെ " എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ചിരിക്കുന്നു.   ഒരു ചിത്രത്തിന്റെ ആവശ്യം പോലുമില്ലാത്ത ആ വാർത്ത ഒന്നാം പേജിൽ തന്നെ  കൊടുത്തത് എന്തിന് എന്ന്  മനസ്സിലാകുന്നില്ല. മാധ്യമ സംസ്കാരത്തിന്റെ അന്ത സത്ത ചോദ്യം ചെയ്യുന്നതാകുന്നു ഈ ചിത്രവും , ഒരു "പ്രമുഖ"ചാനൽ നടത്തിയ  ബ്രേക്കിംഗ് ന്യൂസ് ഓപ്പറേഷനും.