സി എ എന്ന കോഴ്സിന്റെ കാഠിന്യം ഒരുവിധം എല്ലാവർക്കും അറിയാം. നൂറു പേര് എഴുതിയാൽ 3 പേര് മാത്രം ജയിക്കുന്ന ഈ കോഴ്സിനെ കുറിച്ച് അധികം പറയേണ്ട എന്ന് തോന്നുന്നു.
സി എ പരീക്ഷകൾ വർഷത്തിൽ രണ്ടു തവണയാണ് നടക്കുക. അതിന്റെ വിജയ ശതമാനം കാണിക്കുന്ന ഒരു പട്ടികയാണ് ചുവടെ കൊടുത്തിരിക്കുന്നത്
ജയിക്കുന്നവരുടെ ആറ് ഇരട്ടി പേര് തോൽക്കുകയാണ് ഈ പരീക്ഷയിൽ. അതെന്തെങ്കിലും ആയിക്കോട്ടെ! ഞങ്ങൾ അത് മൈൻഡ് ചെയ്യുന്നില്ല .
സി എ പരീക്ഷകൾ വർഷത്തിൽ രണ്ടു തവണയാണ് നടക്കുക. അതിന്റെ വിജയ ശതമാനം കാണിക്കുന്ന ഒരു പട്ടികയാണ് ചുവടെ കൊടുത്തിരിക്കുന്നത്
ചിട്ടയായ പഠനവും കൃത്യമായ അർപ്പണബോധവും സുനിശ്ചിതമായ മനസ്സും ഉണ്ടെങ്കിൽ കഠിനാധ്വാനത്തിലൂടെ ആര്ക്കും പാസ് ആകാൻ കഴിയുന്ന കോഴ്സ് ആണിത്. നാളെ മുതൽ ഞങ്ങൾ ഹരിയം ടീമിലെ രണ്ടു പേര് സി എ യുടെ പ്രവേശന കവാടമായ സി.പി.ടി. ക്ക് തയ്യാറെടുക്കുകയാണ്. സി എ എന്ന ലക്‌ഷ്യം മാത്രമാണ് ഇപ്പോൾ മനസ്സിൽ. ജൂണ്‍ മാസത്തിലെ സെക്കണ്ട് സണ്‍ഡേയിൽ ആണ് സി പി ടി പരീക്ഷ സാധാരണയായി നടക്കാറുള്ളത്. ഇനി കഠിനാധ്വാനത്തിന്റെ രാപ്പകലുകൾ ആണ് എന്ന് ഓർമിപ്പിക്കേണ്ടതില്ലല്ലോ ! സി പി ടി എഴുതുന്ന എല്ലാ കൂട്ടുകാർക്കും നിങ്ങൾ ഓരോരുത്തരുടെയും പ്രാർഥന ഉണ്ടാവണം എന്ന് അപേക്ഷിക്കുന്നു.
"There is no shortcut to success;
There is no substitute for hard work"