Sunday, 15 September 2013

onasamsakal

 എല്ലാ സുഹൃത്തുക്കൾക്കും ഓണാശംസകൾ ........

Monday, 8 April 2013

cheru kurippu

ഈ ബ്ലോഗ്‌ എന്നാണ് തുടങ്ങിയത് എന്ന് കൃത്യമായി ഓർമയില്ല ..... ഞാൻ (അല്ല ഞങ്ങൾ) ഇനി പന്ത്രണ്ടാം ക്ലാസ്സിലേക്ക് .... പത്തിലാണ് ഈ ബ്ലോഗ്‌ തുടങ്ങിയത് ... അപ്പോൾ ബ്ലോഗ്‌ രണ്ടാം വര്ഷത്തിലേക്ക് കാൽ വെക്കുന്നു. ഞങ്ങൾ ആരൊക്കെ എന്ന് ഇനി പറ യാം.  ഞങ്ങൾ  ഹരി ഗോപിനാഥ് , ഹരി കെ എൻ , ഹരി ശങ്കർ .... പേരാ മംഗലം  ശ്രീ ദുര്ഗ വിലാസം സ്കൂളിലെ 2 0 1 1-2 0 1 2  വര്ഷ SSLC batch ലെ 1 0 എ ക്ലാസ്സിലെ കൂട്ടുകാർ....

Tuesday, 8 January 2013

A beautiful song

This song is used as background music in "Thattathin Marayathu"

Saturday, 10 November 2012

Usthad hotel

What a beautiful film...........                       

Wednesday, 3 October 2012

കണക്ക് എന്റെ ( അല്ല ഞങ്ങളുടെ ) ചങ്ങാതി


കണക്കിന് ഒരു ഫുള്‍ ഫോം.......

M            - Most
A             - Attractive
T              -  Teaching
H             -  Handling
S              - Subject 


An interesting clock

ഇത് ഉണ്ടാക്കിയവന്റെ തല സ്പിരിറ്റില്‍ ഇട്ടു വെക്കണം.......


Thursday, 20 September 2012

സ്കൂളും സിനിമയും

സിനിമ ഒരു കലയാണ്‌. ആസ്വാദനത്തിനു അതിര്‍വരമ്പുകള്‍ ഇല്ലാത്ത കല ... കാലത്തിനൊപ്പം സഞ്ചരിക്കുന്ന കല...... കാലത്തെ തന്നെ അത് ചിലപ്പോള്‍ മാറ്റിമറിക്കും... എത്ര എത്ര ഉദാഹരണങ്ങള്‍ ....... ലുമിയര്‍ സഹോദരങ്ങള്‍ ലോകത്തിനു സമ്മാനിച്ച ഒരു അത്ഭുത ചെപ്പ്‌ ...... വിശേഷണങ്ങള്‍ക്ക് പ്രസക്തി ഇല്ലെന്ന് അറിയാം.... എങ്കിലും ഇത്രയും കുറിച്ചിടാതെ  എങ്ങനെ തുടങ്ങും.......

ഇതും ഒരു സിനിമ.... മമ്മൂട്ടിയും മോഹന്‍ലാലും ഇല്ലാത്ത ചൂടന്‍ നിര്‍ദേശങ്ങള്‍ പറയാന്‍ രണ്ജിതോ ലാല്‍ ജോസോ ഇല്ലാത്ത സിനിമ.... ചിലര്‍ ഇതിനെ ചിലപ്പോള്‍ സിനിമ എന്ന് പോലും വിളിക്കില്ല... പക്ഷെ ആ കൂട്ടത്തിലുള്ളവര്‍ തന്റെ കഴിവിനെ കുറിച്ച് ആത്മ പരിശോധന നടത്തുന്നത് നന്നായിരിക്കും.....

സിനിമയുടെ പേര് "ഓട്ട കുടുക്ക"  . പേരാമംഗലം ശ്രീ ദുര്ഗ വിലാസം സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ സിനിമ. അവര്‍ക്ക് എന്നും അഭിമാനത്തോടെയും സ്വല്‍പം അഹങ്കാരതോടെയും പറയാം "ഇത് ഞങ്ങളുടെ സിനിമ "


സിനിമയ്ക്ക്‌ കുട്ടികള്‍ തന്നെ കഥയെഴുതി. തിരക്കഥ എഴുതി. അധ്യാപകരുമായി തങ്ങളുടെ ആഗ്രഹം പങ്ങുവേച്ചപ്പോള്‍ അവര്‍ക്കും നൂറു വട്ടം സമ്മതം. അതുവരെ സിനിമ അവര്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്ത ഒരു അമ്പിളിമാമന്‍ ആയിരുന്നു...... എന്നാല്‍ ഇന്ന് അങ്ങനെ അല്ല......മുകളില്‍ കൊടുത്തിട്ടുള്ള ഈ സിനിമ ഒന്ന് കണ്ടു നൊക്കൂ ..... നമുക്ക് ഈ പിഞ്ചു പൈതങ്ങളെ പ്രോത്സാഹിപ്പിക്കാം..... ഇവര്‍ക്ക്  എം.ടി യോ പത്മരാജനോ  ആവാന്‍ സാധിക്കില്ലാ.   ഇവര്‍ക്കെന്നല്ല ആര്‍ക്കും......... ഇവര്‍ക്ക് ഇവരാകനെ പറ്റു ... ചിതറിക്കിടക്കുന്ന ലെന്സുകളിലൂടെ ഇവര്‍ നമുക്കുമുന്നില്‍ പല പല ചിത്രങ്ങൾ  വരക്കും... തീര്‍ച്ച..........