Monday, 10 October 2011

oru minikkadha


വെയില്‍ കൊണ്ട് തളര്‍ന്നു അവശനായ ഒരു മനുഷ്യന്‍ അല്പം തണലിനു ആഗ്രഹിച്ചു. ഒരു വൃക്ഷം അയാള്‍ക്ക്‌ തണല്‍ നല്‍കി. വൃക്ഷച്ചുവട്ടിലെ തണലത്തിരുന്നു അയാള്‍ വിശ്രമിക്കുമ്പോള്‍ അതുവഴി ഒരു പിച്ചക്കാരന്‍ വന്നു."വല്ലതും തരണേ" എന്ന് യാചിച്ചു. അയാള്‍ ഇല്ലെന്നു തലയാട്ടി. പിച്ചക്കാരന്‍ നിരാശനായി നടന്നു നീങ്ങുമ്പോഴും വൃക്ഷം അയാള്‍ക്ക്‌ തണല്‍ നല്കിക്കൊന്ടെയിരുന്നു.
കടപ്പാട് .....കിഴ്‌മുണ്ടയൂര്‍ നാരായണന്‍

Mazha kavitha


വീണു വീണില്ല ! ഇപ്പം വീഴും !!
മഴതുള്ളി നീ എന്നെ കണ്ടുവോ?
ഇല്ലെങ്കിലും നിന്നെ ഞാന്‍ കണ്ടു
നീ വരുന്നത് സൌത്ത്-വെസ്റ്റ് ആയോ നോര്‍ത്ത്-ഈസ്റ്റ്‌ ആയോ?
അവിടെയൊക്കെ ബ്ലോക്ക്‌ ഉണ്ടോ?
ട്രാഫിക്‌ സിഗ്നലുകളുണ്ടോ?
ട്രാഫിക്ക് പോലീസ് ഉണ്ടോ?
അവര്‍ ഒരു കൂടാരത്തില്‍ കയറി നില്പുണ്ടോ?
ഇല്ലെങ്കില്‍ അവിടെ അപകടം ഉണ്ടാകും
തീര്‍ച്ച.....
എന്തായാലും നീ സമയത്ത് തന്നെ എത്തിയത് നന്നായി
ഞങ്ങള്‍ ദാഹജലത്തിനായി വിതുമ്പുകയായിരുന്നു
തുലവര്‍ഷമോ കാലവര്‍ഷമോ എന്തായാലും
വേഗമാകട്ടെ ഞങ്ങള്‍ക്ക് ജോലിക്ക് പോകാന്‍ സമയമായി
നീയും നിന്‍റെ പണി തുടങ്ങിക്കോ !!!

Shyamasundarakedakedarabhoomi....


Universe video

www.vayanasala.blogspot.com
Universe - a video